ആദ്യ ഘട്ടത്തില്‍ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഫയല്‍ മടക്കിയിരുന്നു. വീണ്ടും സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്‌ആര്‍ടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ശമ്പളം എല്ലാമാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്.
കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.