കല്ലറ സ്വദേശിയെ കോട്ടയം ബസ്റ്റാൻഡിൽ മരിച്ച നിലയിൽ . മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കല്ലറ സ്വദേശിയായ യുവാവ് കോട്ടയം ബസ്സ്റ്റാൻഡിൽ മരിച്ചു നിലയിൽ . 
കല്ലറ വെള്ളംകുടി ഷിബു ഭവനിൽ ശ്രീജിത്ത്( 44) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ശ്രീജിത്തിനെ ബസ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസ്റ്റാൻഡിൽ എത്തിയ ശ്രീജിത്ത് ബസ് കാത്തു നിൽക്കുന്നതിനിടയിൽ  ഹൃദയ ആഘാതത്തെ  മരണപ്പെടുകയായിരുന്നു എന്നാണ് ലഭിച്ച വിവരം . മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ കല്ലറയിലുള്ള കുടുംബ വീട്ടിൽ  എത്തിച്ച പൊതു ദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
മാതാവ്. ഭൂമതി പിതാവ്. ഗോപാലൻ
സഹോദരങ്ങൾ. ഷിബു ( കല്ലറ ടൗൺ വാർഡ് മെമ്പർ )
ശ്രീകുമാർ
ലാൽ.