സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. കന്റോൺമെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. നാടൻ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്.രാത്രി 11.30 ഓടെയാണ് സംഭവം. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തി. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തുകയാണ്. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.