എൻ എസ് എസ് മുൻ പ്രസിഡന്റ് പി എൻ നരേന്ദ്രനാഥ് അന്തരിച്ചു. 91 വയസ്സായിരുന്നു. 2012 മുതൽ നാലു തവണ പ്രസിഡന്റ് ആയിരുന്നു. ഒരു മാസം മുൻപാണ് സ്ഥാനം ഒഴിഞ്ഞത്.. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെയായിരിക്കും. തിരുവനന്തപുരം മുൻ ജില്ലാ ജഡ്ജിയാണ്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. മുൻ ഹൈക്കോടതി ജഡ്ജി കെ ഹരിപാൽ മകളുടെ ഭർത്താവാണ്.