ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപം ടെബിൾ വ്യൂവിൽ പരേതനായ കുഞ്ഞൻമുതലാളിയുടെ ഭാര്യ വാസന്തി അന്തരിച്ചു. 90 വയസ്സായിരുന്നു. രണ്ടു ദിവസം മുൻപ് ഉണ്ടായ വീഴ്ചയിൽ പരിക്കേറ്റ് കൊട്ടിയം അസ്സീസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ 3 30 നാണ് അന്ത്യം സംഭവിച്ചത്. ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ ( 18-7-22 തിങ്കൾ ) രാവിലെ പത്തു മണിയോടെ കിളിമാനൂർ ഇരട്ടച്ചിറയിലെ മകൻ ഘോഷിന്റെ വസതിയായ വിളയിൽ വീട്ടിൽ എത്തിക്കും. പകൽ ഒന്നരക്ക് അവിടെയായിരിക്കും സംസ്കാരം നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: പരേതയായ ഇന്ദുബാല, ജയശ്രീ , പരേതയായ സുബൈദാദേവി , ഉൽസുക , കെ.വി ഘോഷ് , അനില , ലോജി ( ഷാജി ) , ലോജിനി. മരുമക്കൾ: പരേതനായ ജഗന്നാഥദാസ് , രാമചന്ദ്രൻ , വിഷ്ണുദാസ് , പ്രകാശ്, ഷെർലി, ജയച്ചന്ദ്രൻ, റാണി, സദാശിവൻ.