കടയ്ക്കാവൂർ: മുൻ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറും, വക്കം ബി പുരുഷോത്തമന്റെ സഹോദരനുമായ വക്കം ബി ഗോപിനാഥ് (85) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്ക് വക്കം രണ്ടാം ഗേറ്റിന് സമീപത്തെ വസതിയായ മനോഞ്ജയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാര ചടങ്ങുകൾ നാളെ വക്കം രണ്ടാംഗേറ്റിന് സമീപത്തെ മനോഞ്ജയിൽ വച്ച് നടക്കും. ഭാര്യ: എസ്. ശാന്തകുമാരി (Late, റിട്ടേർഡ് ഹെഡ്മിസ്ട്രസ്സ് കടയ്ക്കാവൂർ ഗവൺമെന്റ് ഹൈസ്കൂൾ) മക്കൾ: വക്കം മനോജ് (വക്കം മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജി. മനു, ജി. മഞ്ജു മരുമക്കൾ: സജിത്ത് ജി നാദ്, ഇന്ദുപ്രിയ, ഇന്ദു ജി.എസ്.