മണിപ്പൂർ നോനെയിലുണ്ടായ മണ്ണിടിച്ചിലിൽ 81പേർ മരിച്ചതായി മുഖ്യമന്ത്രി എൻ.ബിരേൻസിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. 18 പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു. മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ പശ്ചിമ ബംഗാളിൽനിന്നുള്ളവരാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തുപുലു റയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച അർധരാത്രിയാണ് മണ്ണിടിഞ്ഞ് വീണത്. റയിൽവേലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപ്പെട്ടത്.