തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയടക്കം 7 പേർക്ക് കടിയേറ്റു

മലപ്പുറം:നിലമ്പൂരിൽ തെരുവ് നായയുടെ ആക്രമണം. ഒരു കുട്ടിക്ക് ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.നായയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരിന്തൽമണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങൽ ഇസ്മായിൽ (64) ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസൻ (52) അരിക്കോട് സ്വദേശി നൗഷാദ്,നിലമ്പൂർ കോവിലകത്തുമുറിയിലെ യു.ടി.രാമചന്ദ്രൻ, ചുങ്കത്തറ പള്ളിക്കുന്നത്ത് സ്വദേശിനി ജെസി രാജു,ബംഗാൾ സ്വദേശി സൗരവ് വിശ്വാസ് (5) വീട്ടിക്കുത്ത് മംഗള ഭവൻ കൃഷ്ണൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്, ഇവർക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകി.നിലമ്പൂർ വീട്ടിക്കുത്തിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് യു.ടി.രാമചന്ദ്രന് നേരെ തെരുവനായയുടെ ആക്രമണമുണ്ടായത് കാലിൽ കടിയേറ്റ് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്, പെരിന്തൽമണ്ണ സ്വദേശിയായ സിനിമ തിരക്കഥാകൃത്ത് ഇസ്മായിലിന് കടിയേറ്റത് ഇയാൾ നിലമ്പൂർ പുതിയ ബസ് സ്റ്റാന്റിൽ ഗൂഡല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുമ്പോഴാണ് കടിയേറ്റത്.നിലമ്പൂർ ടൗണിൽ പഴയ സെന്റം ടെക്സ്റ്റയിൽസിന് മുന്നിൽ നിന്നുമാണ് കൃഷ്ണന് കടിയേറ്റത്, ബംഗാൾ സ്വദ്ദേശിയായ സൗരവ് വിശ്വാസ് എന്ന 5 വയസുകാരന് ചക്കാലക്കുത്തിൽ നിന്നും കടിയേറ്റത്, കുട്ടിക്ക് ശരീരമാസകലം കടിയേറ്റിറ്റുണ്ട്.