75കാരിയെ പീഡിപ്പിച്ചു, 14കാരൻ അറസ്റ്റിൽ

ഇടുക്കി: എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം നടന്നത്.വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകൻ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പതിനാലുകാരൻ വൃദ്ധയുടെ കയ്യും കാലും കയർ ഇട്ട് കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പീഡന ശേഷം കയർ കെട്ടഴിക്കാതെ പതിനാലുകാരൻ കടന്നു കളഞ്ഞു. മരുമകൻ വന്ന ശേഷമാണ് വൃദ്ധയെ ആശുപത്രിയിലാക്കിയത്.