അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന്( 6-7-2022 )രാവിലെ കെ.എസ്.ഇ.ബി, കല്ലമ്പലം സെക്ഷൻ ഓഫീസ് പടിക്കൽ കുട്ട ധർണ്ണ

കല്ലമ്പലം :കെ.എസ്.ഇ.ബി, കല്ലമ്പലം മേജർ സെക്ഷൻ ഓഫിസ് പരിധിയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാറിനെ സംബന്ധിച്ച് 12-5-2022-ൽ ആറ്റിങ്ങൽ എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് പരാതി കൊടുക്കുകയും കോപ്പികൾ കല്ലമ്പലം മേജർ സെക്ഷൻ ഓഫിസിലും നല്കുകയുണ്ടായി.

പരാതി നല്കി അൻപത് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പരിഹാരവും ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല . ഇത്രയും നിരുത്തരവാദപരമായ സമീപനമാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്ന് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസവും മണിക്കുറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അഥവാ ലഭിച്ചാൽ തന്നെ മിനിട്ടുകൾ ഇടവിട്ടു കട്ടാവുകയും ചെയ്യും. ഇതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ 6-7-2022 രാവിലെ 10 മണിക്ക് കല്ലമ്പലം ജംഗ്ഷനിൽ നിന്നും പ്രകടനമായി കെ.എസ്.ഇ.ബി, കല്ലമ്പലം സെക്ഷൻ ഓഫീസ് പടിക്കൽ കുട്ട ധർണ്ണ നടത്തുന്നു. ധർണ്ണയിൽ ഏകോപന സമിതി സംസ്ഥാന, ജില്ലാ, മേഖലാ, യൂണിറ്റ് ഭാരവാഹികളും വിവിധ സന്നദ്ധ സംഘടനാനേതാക്കന്മാരും അഭിസംബോധന ചെയ്യുന്ന താണ്. സുചനയായി നടത്തുന്ന ഈ ധർണ്ണ കൊണ്ട് പരിഹാരം കാണാത്ത പക്ഷം കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുന്നതാണെന്നും വ്യാപാരം വിവസായ സമിതി അറിയിച്ചു.