തിരുവനന്തപുരം• പ്ലസ് വൺ പ്രവേശനക്രമം പുനഃക്രമീകരിച്ചു. ട്രയൽ അലോട്മെന്റ് വ്യാഴാഴ്ച നടക്കും. ഓഗസ്റ്റ് 3ന് ആദ്യ പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും.അപേക്ഷയ്ക്കുള്ള സമയം ഹൈക്കോടതി നീട്ടിയതിനെത്തുടർന്നാണു പുനഃക്രമീകരണം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ 2 വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു കോടതി സമയം നീട്ടിനൽകിയത്.