ആറ്റിങ്ങൽ: കേരള പോലീസ് അസോസിയേഷൻ 36 ാം മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന കമ്മിറ്റി യോഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പൂജ കൺവെൻഷനിൽ നടന്ന പരിപാടിയിൽ അഡ്വ വി. ജോയി എംഎൽഎ , എഡിജിപി ഷെയ്ഖ്ദർവേഷ് സാഹിബ് ഐപിഎസ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് കേരള പോലീസ് ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കോവിഡ് പ്രവർത്തനങ്ങളിലും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും കേരള പോലീസ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ, കെപിഎ സംസ്ഥാന ട്രഷറർ സുധീർ ഖാൻ, കെ.പി എസ്ഒഎ സംസ്ഥാന ട്രഷറർ പി.പി കരുണാകരൻ, കെപിഒഎ സംസ്ഥാന ഭാരവാഹികളായ പി.ജി അനിൽകുമാർ, മഹേഷ് പി.പി, രമേശ്.പി തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ് .ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ വിനു ജി.വി സ്വാഗതം പറഞ്ഞു. c പരിപാടിയിൽ ഷജിൻ ആർ.എസ് നന്ദിയും രേഖപ്പെടുത്തി.