കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഈ. വി പ്രദീപൻ. അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. വി. ശശി MLA ഉദ്ഘാടനം നിർവഹിച്ചു.. പോലീസ് അസോസിയേഷൻ രൂപീകരിച്ച കാലഘട്ടം മുതൽ നാളിതുവരെയും പോലീസിനെ ജനാധിപത്യവൽക്കരിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെ പൊതുജന സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ട് പോലീസിംഗ് നടപ്പിലാക്കി വരുന്നതിനെയും കുറിച്ചു വിഷയാവതരകനായ ബഹു. റിട്ടയെർഡ് ഡി.ജി.പി. എ. ഹേമചന്ദ്രൻ IPS സംസാരിക്കുകയുണ്ടായി. ഹൈകോടതി ഗവ. പ്ലീഡർ അഡ്വ. രശ്മിതാ രാമചന്ദ്രൻ, കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസർ Dr. കെ. അരുൺകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, മുൻ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്,KPA മുൻ സംസ്ഥാന പ്രസിഡന്റ് റ്റി. എസ്. ബൈജു എന്നിവർ സംസാരിച്ചു. KPA ജനറൽ സെക്രട്ടറി കെ. പി. പ്രവീൺ സ്വാഗതം ആശംസിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ബി. കരുൺ നന്ദി രേഖപ്പെടുത്തി..