കേരള പോലീസ് അസോസിയേഷൻ 36 -)o സംസ്ഥാന സമ്മേളനം ജൂലൈ 21, 22,23 തീയതികളിൽ നടക്കും. 21, 22 തീയതികളിൽ ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ( കെ ജെ ജോർജ് ഫ്രാൻസിസ് നഗർ )കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും 23ന് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനവും നടക്കും.
21ന് രാവിലെ 9 30 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ബഹുമാനപ്പെട്ട ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വക്കറ്റ് വി ജോയി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഡിജിപി മാരായ കെ പത്മകുമാർ ഐപിഎസ്, ഷേക്ക് ദർവേഷ് സാഹിബ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന ട്രഷറർ കരുണാകരൻ പി പി, കെപിഒഎ ഭാരവാഹികളായ മഹേഷ് പി പി,രമേശൻ പി എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ എ വരവുചെലവ് കണക്കും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വിനു ജി വി സ്വാഗതവും ഷജിൻ ആർഎസ് കൃതജ്ഞതയും രേഖപ്പെടുത്തും.
22ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന മാധ്യമ സെമിനാർ ബഹു വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ ഡി കെ മുരളി എം എൽ എ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ വിഷയാവതരണം നടത്തും. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ആയിരുന്ന ഡോക്ടർ എസ് നമ്പി നാരായണൻ, പോലീസ് ഹെഡ് കോട്ടേഴ്സ് എഐജി ഹരിശങ്കർ ഐപിഎസ്, അഡ്വ ഹരീഷ് വാസുദേവൻ, മാധ്യമപ്രവർത്തക അപർണ സെൻ, KPOA ജനറൽ സെക്രട്ടറി സി ആർ ബിജു എന്നിവർ സംസാരിക്കും. കെ പി എ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് എസ് ആർ അധ്യക്ഷത വഹിക്കുന്ന സെമിനാറിന് കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ സ്വാഗതവും സംസ്ഥാന നിർവാഹകസമിതി അംഗം എം രേഷ്മ കൃതജ്ഞതയും രേഖപ്പെടുത്തും.
23ന് രാവിലെ ഒമ്പതുമണിക്ക് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം ബഹു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ബഹു ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. ഹെഡ് കോട്ടേഴ്സ് എഡിജിപി കെ പത്മകുമാർ ഐപിഎസ് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഡി സുരേഷ്കുമാർ, എഡിജിപി എ പി ബറ്റാലിയൻ എം ആർ അജിത് കുമാർ ഐപിഎസ്, ഐജി ഹർഷിത അട്ടല്ലൂരി ഐപിഎസ്, കെപിഎസ്ഒഎ സെക്രട്ടറി വി സുഗതൻ, കെപിഒഎ ജനറൽ സെക്രട്ടറി സി ആർ ബിജു എന്നിവർ സംസാരിക്കും. കെപി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ എ വരവുചെലവ് കണക്കും വിവേക് ആഡിറ്റ് റിപ്പോർട്ടും സംസ്ഥാന നിർവാഹകസമിതി അംഗം ജി കിഷോർ കുമാർ പ്രമേയവും അവതരിപ്പിക്കും. നിർവാഹകസമിതി അംഗം എൻ ഷെറിൻ അനുശോചന പ്രമേയവും സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപൻ ഇ വി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് ജി പി കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശിഷ്ടാതിഥിയും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ് മുഖ്യപ്രഭാഷണവും നടത്തും. അഡ്വ അടൂർപ്രകാശ് എം.പി, ഒ.എസ് അംബിക എംഎൽഎ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി വിജയ് സാക്കറെ ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന പ്രസിഡണ്ട് ഇ എസ് ബിജുമോൻ, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജി.എസ് കൃഷ്ണലാൽ കൃതജ്ഞതയും രേഖപ്പെടുത്തും.