തിരുവനന്തപുരത്ത് സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണം കവർന്നു. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് നരുവാമൂട് നിന്ന് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ സംഘം സ്ത്രീയെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇവരെ പിന്നീട് കാട്ടാക്കട കാപ്പിക്കാട് വഴിയരികിൽ ഉപേക്ഷിച്ചു.35 പവനോളം ആഭരണം നഷ്ടമായെന്നാണ് സ്ത്രീയുടെ പരാതി. ഇവരെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.