നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 , 2.9 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.