3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍, 50,700 രൂപ; വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. വഴിക്കടവ് ചെക്പോസ്റ്റിലെ എ.എം.വി.ഐ, ബി. ഷഫീസിനെയാണ് പിടികൂടിയത്. 50,700 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. പരിശോധനക്കിടെ ബോധരഹിതനായ ഷഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.