തിരുവനന്തപുരം ലുലു മാൾ പുതിയ ചരിത്രം കുറിക്കുന്നു ഇന്ന് മുതൽ കേരളത്തിലാദ്യമായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളായി മാറുന്നു

തിരുവനന്തപുരം ലുലു മാൾ പുതിയ ചരിത്രം കുറിക്കുന്നു ഇന്ന് മുതൽ 
കേരളത്തിലാദ്യമായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളായി മാറാൻ തയ്യാറെടുക്കുകയാണ് തിരുവനന്തപുരം ലുലു മാൾ. പരീക്ഷനടിസ്ഥാനത്തിൽ ഇന്ന് മാൾ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ഷോപ്പിംഗ് കൂടുതല്‍ ആകർഷകമായി മാറ്റാന്‍ മാളിലെ ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് 50% ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.

യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക. ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മാളിലെത്താനും കെഎസ്ആർടിസി സൗകര്യമൊരുക്കിയിട്ടുണ്ട്. 

കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍ നിന്ന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് തിരുവനന്തപുരം - ലുലു മാൾ റൂട്ടിൽ ഈ സൗകര്യം ലഭിയ്ക്കുക. യാത്രക്കാർക്ക് ഈ സ്ഥലങ്ങളിൽ നിന്ന് ഇരു ദിശകളിലേക്കുമുള്ള ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളും നൈറ്റ് ഷോപ്പിംഗ് വേളയില്‍ യാത്രസൗകര്യമൊരുക്കും.