വിവാഹിതയായിട്ട് ആറ് മാസം, ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്.
ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.
രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു. അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)