24.7.2022 ഞായറാഴ്ച രാത്രി 10 മണിയോടെ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം കാൾനടയാത്രക്കാരനായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും, തുടർന്ന് അനന്തുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും, മധ്യവയസ്ക്കന്റെ തുടയെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന നിലയിൽ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി ഉടൻതന്നെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ശേഷം ബന്ധുക്കലളെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന അനന്തു ഇന്ന് രാവിലെ 7 30 മണിയോടെ മരണത്തിന് കീഴ്പ്പെടുകയായിരുന്നു.ആശുപത്രി നടപടികൾ പൂർത്തിയാക്കി മൃതദേഹവുമായി ബന്ധുക്കൾ കാനാറയിളുള്ള വസതിയിലേക്ക് ഉടൻ തിരിക്കും.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കിളിമാനൂർ കാനറ സമത്വ തീരത്തിൽ നടക്കും.
കവിത മാതാവും, കാഞ്ചന ഏക സഹോദരിയുമാണ്.
h