മഹാനടൻ നെടുമുടി വേണുവിന്റെ നാമധേയത്തിൽ മീഡിയ ഹബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ പ്രദർശന ഉത്ഘാടനം ജൂലൈ 18 തിങ്കൾ ആറ്റിങ്ങലിൽ നടക്കും.അന്നേ ദിവസം രാവിലെ 9 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രസംവിധായകൻ സാജൻ ചക്കരയുമ്മ, ബിഗ് ബോസ് ഫെയിം തോന്നയ്ക്കൽ മണികണ്ഠൻ, നാടക സീരിയൽ താരം അനിൽ ആറ്റിങ്ങൽ, ആറ്റിങ്ങൽസുരേഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ വി പ്രിയദർശിനി, മീഡിയ ഹബ് ചെയർമാൻ നിസാർ ആറ്റിങ്ങൽ വൈസ് ചെയർമാൻ എ കെ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനു പുറകുവശത്തുള്ള നാരായണ സ്ക്രീൻ ഹാളിൽ ജൂലൈ 18,19 തിയതികളിൽ ആണ് പൊതു പ്രദർശനം. ഷോർട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിലായി മുപ്പതിൽ പരം പ്രോഗ്രാമുകൾ പ്രദർശിപ്പിക്കും. ഡിവോഷണൽ/ മ്യൂസിക്കൽ ആൽബങ്ങളുടെ സ്ക്രീനിങ്ങും നടക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7902342300