രാജ്യത്ത് 18,257 പേർക്ക് കൂടി കോവിഡ്, ചികിത്സയിലുള്ളവർ ഒന്നേകാൽ ലക്ഷം കടന്നു

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെയും 18,000ന് മുകളിലാണ് കോവിഡ് രോഗികള്‍.18,257 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 42 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 14,553 പേര്‍ കൂടി രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 1,28,690 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.