*ഇറച്ചിക്കോഴിവില 160ൽ നിന്ന് കൂപ്പുകുത്തിയത് 90 ൽ താഴേക്ക്; ഒട്ടും കുറയാതെ ഹോട്ടൽ ബില്ലുകൾ*

കിലോയ്ക്ക് 160 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 90 ലേക്ക് നിലം പൊത്തി. ആടിമാസത്തില്‍(കര്‍ക്കടകം) നോണ്‍വെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവ് കാരണം വന്‍തോതില്‍ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാന്‍ കാരണം.
തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.
90 നും 100നും ഇടയിലാണ് ഇപ്പോൾ കടകളിൽ കോഴിയുടെ വില .
അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്.
ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല. കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല