ആലപ്പുഴ മുതൽ കാസർഗോട് വരെയുള്ള 11 ജില്ലകളിലാണ് ഇന്ന് യല്ലോ അലേർട്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കച്ചിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദവും, ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് മഴ തുടരാൻ കാരണം. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയുമുണ്ട്. അറബിക്കടലിൽ കാലവർഷ കാറ്റുകൾ ശക്തമായതും മഴയെ സ്വാധീനിക്കും.
ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രതനിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കണ്ണൂരിൽ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.