സ്വർണവിലയിൽ വർധന, എട്ട് ദിവസത്തിനിടെ 1000 രൂപ കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി.ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 4720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില.

അഞ്ചിന് 38,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. 21ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,800ലേക്ക് വില ഇടിഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.