മണനാക്കിൽ ജനതാ സൈനുല്ലാബ്ദീൻ 10-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനം സങ്കടിപ്പിച്ചു.

മണനാക്ക്: സിപിഐഎം കെട്ടിപ്പടുക്കാൻ നിർണായ പങ്ക് വഹിച്ച ജനതാ സൈനുല്ലാബ്ദീൻ 10 മത് ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനവും ചരമവാർഷികാചരണവും സങ്കടിപ്പിച്ചു. മണനാക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു.സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ.എസ് ലെനിൻ ആദ്യക്ഷനായ ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ അഡ്വ. ബി സത്യൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. സുഭാഷ്, അഡ്വ. ഷൈലജബീഗം, ഏരിയകമ്മിറ്റി അംഗങ്ങളായ പയസ്സ്,ആർ രാജു,അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു തുടങ്ങിയവർ സംസാരിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.  ആറ്റിങ്ങൽ മുൻ എംഎൽഎ അഡ്വ.ബി സത്യൻ, ആർ. സുഭാഷ് എന്നിവർ ജനതാ സൈനുല്ലാബ്ദീന്റെ വസതിയിലെത്തി നസീമാബീവി ടീച്ചറേയും കുടുംബാംഗങ്ങളെയും കണ്ടു പാർട്ടിയുടെ ആദരവ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കെട്ടിപ്പടുക്കാൻ നിർണായ പങ്ക് വഹിച്ച ജനതയുടെ കുടുംബവും ഒന്നൊഴിയാതെ പാർട്ടിയാണ്. 10-ാം ആനുസ്മരണം നടക്കുന്ന വേളയിൽ പാർട്ടിക്ക് ഒരു ആസ്ഥാനം മണനാക്കിൽ ജനതയുടെ സ്മരണാർത്ഥം ഉയർന്ന് കാണാൻ കുടുംബം മുൻകൈയെടുത്ത് ഭൂമി വാങ്ങി രജിസ്ട്രേഷൻനപടികൾ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത അനുസ്മരണദിനം മണനാക്കിൽ ജനതയുടെ സ്മരണാർത്ഥം ഉയർന്ന് വരുന്ന സ്മാരക മന്ദിരം പൂർത്തിയാക്കാൻ എല്ലാവരുടെയും പിൻന്തുണയും സഹായ സഹകരണങ്ങളുമുണ്ടാകണമെന്ന് മുൻ എംഎൽഎ അഡ്വ. ബി സത്യൻ പറഞ്ഞു.