ആലംകോട് കടക്കാവൂർ മീരാൻകടവ് റോഡിന്റെ നിലവിലെ സ്ഥിതി എത്രയും വേഗം പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട് നൽകിയ നിവേദനം ആറ്റിങ്ങൽ MP അടൂർ പ്രകാശിന് രാംനഗറിൽ വെച്ച് കൈമാറി. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ MP ക്ക് ബോധ്യപ്പെടുകയും പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്നും അദ്ദേഹം ഉറപ്പ് നൽകി. രാംനഗറിലെ വ്യാപാരികൾക്ക് പുറമേ AK സുലൈമാൻ, A.ഷാജഹാൻ, അൻസർ, നസീർ, മനാഫ്, നസീം, കരമന അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.