ഒടുവിൽ കടയ്ക്കാവൂർ KSEB കണ്ണ്തുറന്നു : അഞ്ചുതെങ്ങിലെ വിവാദ അങ്കണവാടി കെട്ടിടത്തിലേയ്ക്ക് വെളിച്ചമെത്തിയ്ക്കാൻ പോസ്റ്റുകൾ സ്ഥാപിച്ചു.

ഉൽഘാടനം കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും വൈദ്യുതി ലഭിയ്ക്കാതിരുന്ന 
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്‌  (പുത്തൻനട) പത്താം നമ്പർ  അങ്കണവാടിയിൽ വിളിച്ചമെത്തുന്നു.

കെട്ടിടത്തിൽ വൈദ്യുതി എത്തിയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റ്‌കൾ സ്ഥാപിച്ച് ലൈൻ വലിയ്ക്കുന്ന പ്രവർത്തികൾ  ആരംഭിച്ചു നാളെ കെട്ടിടത്തിലേയ്ക്ക് വൈദ്യുതി എത്തിയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ അങ്കണവാടിയിലെ വിദ്യാർത്ഥികളായ ഇതുപതോളം കുരുന്നുകളുടേയും ജീവനക്കാരുടേയും ഒരു വർഷക്കാലത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്.

വൈദ്യുത കണക്ഷൻ ലഭ്യമാകുവാനായുള്ള  ₹15,528 KSEB യിൽ അടയ്ക്കുവാൻ 
ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയായിരുന്നു വൈദ്യുതി ലഭിയ്ക്കാതെ പോകുവാൻ കാരണമാത്. വിഷയം പൊതുജന മധ്യത്തിൽ ചർച്ചയായതോടെ 
ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട്കൊണ്ട് കഴിഞ്ഞ ജൂൺ 18 ന് തുക അടച്ചെങ്കിലും KSEB അധികൃതർ മെല്ലെപ്പോക്ക് നയം സ്വീകരിയ്ക്കുകയായിരുന്നു.