മനസാക്ഷിയില്ലാത്ത കടയ്ക്കാവൂർ KSEB : വിവാദങ്ങൾക്കൊടുവിൽ ഇലക്ട്രിക് പോസ്റ്റിനുള്ള തുകയടച്ചിട്ടും അഞ്ചുതെങ്ങിലെ അങ്കണവാടി കെട്ടിടം ഇരുട്ടിൽത്തന്നെ.

വിവാദങ്ങൾക്കൊടുവിൽ ഇലക്ട്രിക് പോസ്റ്റിനുള്ള തുകയടച്ചിട്ടും അഞ്ചുതെങ്ങിലെ അങ്കണവാടി കെട്ടിടത്തിന് വൈദ്യുതി നൽകുവാനുള്ള നടപടി വൈകിപ്പിച്ച് കടയ്ക്കാവൂർ KSEB.

ആധുനിക സജ്ജീകരണങ്ങളോടെ അധികൃതർ നിർമ്മിച്ചെന്ന് അവകാശപ്പെട്ട 
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്‌ (പുത്തൻനട)  ഇരുപതോളം കുരുന്നുകൾ പഠിക്കുന്ന അങ്കണവാടിയിലാണ് വർഷം ഒന്ന് കഴിഞ്ഞിട്ടും വൈദ്യുതി ലഭിയ്ക്കാത്തത്.
വൈദ്യുത കണക്ഷൻ ലഭ്യമാകുവാൻ GST ഉൾപ്പെടെ ₹15,528 KSEB യിൽ അടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചിട്ടും 
ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ അനാസ്ഥയെ തുടർന്നാണ് കെട്ടിടത്തിൽ വൈദ്യുതി ലഭ്യമാക്കുന്നത്  അനന്തമായി നീളുവാനുള്ള കാരണം.

ഇതേ തുടർന്ന് രക്ഷകർത്താക്കളും പ്രദേശവാസികളും പരാതിയുമായ് രംഗത്ത് വരുകയും വിഷയം അഞ്ചുതെങ്ങ് വാർത്തകളിലും തുടർന്ന് മുഖ്യധാര മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുകയുമായിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ ഇളക്ട്രിസിറ്റി ബോർഡിൽ അടയ്ക്കുവാനുള്ള തുക അങ്കനവാടി അധികൃതർക്ക് കൈമാറുകയും ചെയ്തു. ഈ തുക കഴിഞ്ഞ ജൂൺ 18 ന് ₹15528 കടയ്ക്കാവൂർ KSEB ഓഫീസിൽ അടയ്ച്ച് രസീതും കൈപ്പറ്റിയിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന് വൈദ്യുതി നൽകുവാനുള്ള യാതൊരു നടപടികളും കടയ്ക്കാവൂർ KSEB യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മനസാക്ഷിയില്ലാത്ത കടയ്ക്കാവൂർ KSEB : 
ഇലക്ട്രിക് പോസ്റ്റിനുള്ള തുകയടച്ചിട്ടും അഞ്ചുതെങ്ങിലെ അങ്കണവാടി ഇരുട്ടിൽത്തന്നെ.