BREAKING NEWS എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍ പാനൂര്‍ കണ്ണങ്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്.

അബ്ദുറസാഖിന്റെയും അഫ്‌സയുടേയും മകളാണ്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫര്‍മി കുഴഞ്ഞു വീണത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.