BREAKING NEWS സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി:ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് ബാധിതയായതിനെ തുടര്‍ന്ന് വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.

ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.