കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. നടന് പ്ലാസ്റ്റിക് സർജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചേർന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.