*ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അവാർഡ് വിതരണവും*

കിളിമാനൂർ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി അടയമൺ തനിമ റെസിഡൻസ് അസോസിയേഷൻ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും SSLC, PLUS TWO   ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണവും നടത്തി.തനിമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ J. ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി B സോമരാജൻ സ്വാഗതം ആശംസിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ K. രാജേന്ദ്രൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ബ്രഹ്മകുമാരി ശരണ്യ  അവർകൾ നിർവ്വഹിച്ചു.റെസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്എക്സിക്യൂട്ടീവ് അംഗങ്ങളായ  രാമഭദ്രൻ,  മനോഹരൻ, ഷാജി തുടങ്ങിയവർ സംസാരിച്ചു. ബ്രഹ്മകുമാരി ശരണ്യക്ക് സ്നേഹോപഹാരം എക്സിക്യൂട്ടീവ് അംഗമായ  ബീന നൽകി. എക്സൈസ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു ക്ലാസുകൾ നയിച്ചു. യോഗത്തിൽ  ഗോപിനാഥൻ നായർ(ജോയിന്റ് സെക്രട്ടറി)കൃതജ്ഞത രേഖപ്പെടുത്തി.