ചെറുന്നിയൂർ വലിയ മേലതിൽ ഏലയിൽ വീണ്ടും നെൽകൃഷി ആരംഭിച്ചു.

വർക്കല: അൻപത് വർഷമായി തരിശ് കിടന്ന ചെറുന്നിയൂർ അയന്തി വലിയ മേലതിൽ ഏലയിൽ വീണ്ടും നെൽ കൃഷി ആരംഭിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ആറ്റിങ്ങൽ എംഎൽഎ  ഒ.എസ്സ് അംബിക ഞാറു നട്ട് ഉത്ഘാടനം നിർവഹിച്ചു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്സ് ശശികല അദ്യക്ഷതയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ചന്തുരാജ് സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മുഖ്യ അഥിതിയായി. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രജനി അനിൽ. ചെറുന്നിയൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുമാരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ്‌ രാമൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീന വി,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവകുമാർ, സനൽകുമാർ റസീന, ഷേർലി ജെറോം, കാർഷിക കർമസേന പ്രസിഡന്റ്‌ നവപ്രകാശ്,സെക്രട്ടറി ഷാജഹാൻ, സിഡിഎസ്ചെയർ പേഴ്സൺ ബിന്ദു,കൃഷി ഓഫീസർ ലക്ഷ്മി ഭാസി, കൃഷി അസിസ്റ്റന്റ്മാരായ ഷിബു, സുസ്മിത, പെസ്റ്റ് സ്കൗട്ട് നിർമല ,കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.