റോഡ്പണിയ്ക്കുള്ള നിർമ്മാണ സാമഗ്രികൾ നടുറോഡിൽത്തള്ളി ആനത്തലവട്ടത്ത് യാത്രക്കാർ ദുരിതത്തിൽ

റോഡ്പണിയ്ക്കായുള്ള നിർമ്മാണ സാമഗ്രികൾ നടുറോഡിൽ തള്ളിയത്  യാത്രക്കാർ ദുരിതത്തിലാക്കി. ആനത്തലവട്ടം ഗുരുമന്ദിരം - SNVGHS റോഡിലാണ് റോഡ്പണിയ്ക്കായുള്ള നിർമ്മാണ സാമഗ്രികൾ നടുറോഡിൽ തന്നെ തള്ളിയിരിക്കുന്നത്.

റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ടാറിങ് പ്രവർത്തികൾക്കായി കൊണ്ടുവന്ന നിർമ്മാണ സാമഗ്രികൾ ആണ് റോഡിന്റെ പല ഭാഗങ്ങളിലായി യാതൊരു മാനദണ്ഡങ്ങളും പാലിയ്ക്കാതെ അലക്ഷ്യമായ് തള്ളിയിരിക്കുന്നത്.

തന്മൂലം ഈ റോഡിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്.   ദിനംപ്രതി സ്കൂൾ ബസുകൾ , ഇരുചക്ര വാഹനങ്ങളടക്കമുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിനാണ് ഈ ദുഗതി.
ഇതിനോടകം നിരവധി അപകടങ്ങളാണ് ഈമേഖലയിൽ സംഭവിച്ചിട്ടുള്ളത്.

പ്രദേശവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ വാർഡ് മെമ്പർ ഇടപെട്ടുകൊണ്ട് കോൺട്രാക്ടറെ ബന്ധപ്പെട്ടങ്കിലും ഇത് പാതിവഴിയിൽ നിന്ന് മറ്റുവാനോ, അടിയന്തരമായി നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കുവാനോ കൂട്ടാക്കിയിട്ടില്ല. തുടർന്ന് PWD അധികൃതരോടടക്കം നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.