ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിച്ചാണ് പി സി ജോര്‍ജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച് അറിയാം. അതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.
സ്വപ്‌നയും ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് സരിത എസ് നായര്‍ പൊലീസിനോട് പറഞ്ഞു. സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ്പി മധുസൂദനന്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.