ആറ്റിങ്ങൽ :ആറ്റിങ്ങൽ മാമത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും ( 50 ) മകൻ ശിവദേവുമാണ് (12 ) മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്
. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരും മരണപ്പെട്ടു. കഴിഞ്ഞ ദിവസം പ്രകാശ് ദേവരാജൻ ഫേസ്ബുക്കിൽ ആത്മഹത്യ സൂചനയുള്ള കുറിപ്പുകൾ ഇട്ടിരുന്നു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.