പോത്തൻകോട് പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിലായി. ശോഭന ഭവനിൽ ജിതിൻ (36), ശ്യാം ഭവനിൽ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.
പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷൻ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുൻപും ഒരു അക്രമണ സംഭവത്തിൽ പങ്കെടുത്തിരുന്നു. ഇവര്‍മദ്യലഹരിയിലായിരുന്നു. പ്രതികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.