സംസ്ഥാനത്ത് തുടർച്ചയായ വില വർധനക്ക് ശേഷം ശനിയാഴ്ച സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,775 രൂപയും പവന് 280 രൂപ കുറഞ്ഞ 38,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4,810 രൂപയിലും പവന് 38,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഏപ്രിലിനുശേഷം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന വിലയാണിത്. ജൂൺ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ എറ്റവും കുറഞ്ഞ വില. ഈ മാസം ഇത് വരെ ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വർധന ഉണ്ടായി.