എഴുത്തുകാരി വിമല മേനോൻ(76) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം തിരുവനന്തപുരം ചെഷയർഹോമിൻ്റെ സെക്രട്ടറിയായിരുന്നു.ജവഹര്‍ ബാലഭവന്‍, തിരുവനന്തപുരം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയവയുടെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.