ഇനി പെട്ടിയും കിടക്കയുമൊക്കെയായി ട്രെയിനിൽ യാത്ര പോകാമെന്ന് കരുതിയിറങ്ങിയാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകും. കാരണം, ഇന്ത്യൻ റെയിൽവേ പുറപ്പെടുവിച്ച പുതിയ ലഗേജ് നിയമങ്ങൾ അനുസരിച്ച് യാത്രക്കാർക്ക് ഇനി മുതൽ പരിമിതമായ രീതിയിൽ മാത്രമേ ബാഗുകൾ കൊണ്ടുപോകാൻ സാധിക്കൂ. അതല്ലെങ്കിൽ വിമാന യാത്രയുടേതുപോലെ അധികം തുക നൽകേണ്ടി വരും.അമിത ലഗേജുമായി യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഏസി ഫസ്റ്റ് ക്ലാസ്സിൽ 70 കിലോ കൊണ്ടുപോകാം. ഏസി 2 -50 കിലോ, ഏ സി 3 – സ്ലീപ്പർ ക്ലാസ് എന്നിവയിൽ 40 കിലോ , സെക്കൻഡ് ക്ലാസിൽ 25 കിലോ എന്നിങ്ങനെയാണ് അനുവദിക്കുക. അതിൽ കൂടുതലുള്ളതിന് ഒരു കിലോക്ക് 30 രൂപ വെച്ച് അധികം നൽകണം.