സർവീസ് പ്രൊവൈഡിങ് സെന്റർ.. ❓️

ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെൽട്ടർ ഹോമുകളിലേക്കുള്ള റഫറൻസ്, പോലീസ് സഹായം എന്നിവ നൽകുന്ന കേന്ദ്രങ്ങളാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകൾ.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

നിയമസഹായം ലഭ്യമാക്കാനായി ആഴ്ചയിൽ മൂന്നു ദിവസം വനിതാ കൗൺസിലർമാരുടെ സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഗാർഹിക പീഡന നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്‌ളാസുകൾ, മാനസികാരോഗ്യം ഉറപ്പാക്കാനുള്ള കൗൺസലിംഗ് എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ നൽകുന്നു.

നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി ആകെ 82 സർവീസ് പ്രൊവൈഡിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്.