അടുത്ത ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകാനിരിക്കേയാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സോണിയ ഗാന്ധിക്കും രാഹുലിനും നോട്ടീസ് നല്‍കിയത്.