പ്രവാചക നിന്ദക്കെതിരെ പോങ്ങനാട് പ്രതിഷേധ സംഗമം

കിളിമാനൂർ : പോങ്ങനാട് വെന്നിച്ചിറ മുസ്ലിം ജമാഅത്തിന്റെ അഭിമുഖ്യത്തിൽ ബിജെപി നേതാവ് മുഹമ്മദ് നബിക്ക് എതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിക്ഷേധ പ്രകടനം സങ്കടിപ്പിച്ചു. ജമാഅത്തു അങ്കണത്തിൽ നിന്നുമരംഭിച്ച പ്രതിക്ഷേത പ്രകടനം പോങ്ങനാട് ജംഗ്ഷനിൽ സമാപിച്ചു.

ജമാഅത്ത് പ്രസിഡന്റ് എം എ ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജമാഅത്തു ഇമാം ജനാബ്. സഈദ് മദനി ഉത്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റ്റി ആർ മനോജ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൻഷാ ബഷീർ, ജെ സജികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, കുടവൂർ നിസാം, കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ , സിപിഎം മുൻ ലോക്കൽ സെക്രട്ടറി എൻ പ്രകാശ്, ജമാഅത്ത് സെക്രട്ടറി ബദറുദ്ദീൻ, വൈസ് പ്രസിഡന്റ് തകരപ്പറമ്പ് നിസാർ എന്നിവർ പ്രസംഗിച്ചു ചെയ്തു. ജമാഅത്തു വൈസ് പ്രസിഡന്റ് ഡോക്ടർ NS ഷാജി നന്ദി രേഖപെടുത്തി.