കഴിഞ്ഞ ഫെബ്രവരിക്ക് ശേഷം രാജ്യത്ത് ഇന്നലെയാണ് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഇന്നലെ 7,985 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 42682697 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 524817 ആയി.