ആലംകോട് ബ്രദേഴ്സ് വാട്സപ്പ് ഗ്രൂപ്പ് ഈ റമളാനിൽ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുൽ ബാരി പാറക്കാട്ടിലിന് അറേബ്യൻ ഫാഷൻ ജ്വല്ലറി സ്പോൺസർ ചെയ്ത സ്വർണ്ണ പതക്കം ജൂവലറി MD ശ്രീ അബ്ദുൽ നാസർ അറേബ്യൻ ഫാഷൻ ജൂവലറിയുടെ ആലംകോട് ബ്രാഞ്ചിൽ വെച്ച് നൽകുന്നു.
ചടങ്ങിൽ ബ്രദേഴ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഹക്കീം ആലംകോട്, ഷിഹാബ്, സൈഫുദ്ദീൻ മുസ്ലിയാർ, ഗ്രൂപ്പ് കോഡിനേറ്റർ മനാഫ് ആലംകോട് എന്നിവരും, ഗ്രൂപ്പ് അംഗങ്ങളായ അഫ്സൽ, നൗഷാദ്, സമീദ്, റഫീഖ്, ബാബു, ഹാരിസ് പാറക്കാട്ടിൽ, ഹാഷിർ പാറക്കാട്ടിൽ എന്നിവരും പങ്കെടുത്തു.