അട്ടപ്പാടി മധു കേസ്: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി:അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി  നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.