മൊബൈൽ ഫോൺ ഉപയോഗം അമിതമായതിന്റെ പേരിൽ ഇന്നലെ രാത്രി മാതാവ് കുട്ടിയെ ശാസിച്ചിരുന്നു ഇതിന് പിന്നാലെ മുറിയിൽ കയറിയ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ശിവാനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. കുട്ടിയുടെ പിതാവ് രതീഷ് വിദേശത്താണ്. അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷമാകും സംസ്‌കാരം. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൊബൈലിന്റെ അമിത ഉപയോഗത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.