മലയാളി നഴ്സ് മരിച്ചു. കോട്ടയം
നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം
ബാബുവിന്റെ മകൾ ചിഞ്ചു ജോസഫാണ്
(29) മരിച്ചത്. ദുബൈ മൻഖൂൽ ആർ
ആശുപത്രിയിലെ നഴ്സായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ്
താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ
റോഡ് മുറിച്ചു കടക്കുമ്പോൾ
കാറിടിക്കുകയായിരുന്നു. അൽ
നഹ്ദയിലാണ് സംഭവം. ഉടൻ അൽ
ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. ഭർത്താവും നാല്
വയസ്സുള്ള മകളുമുണ്ട്.