തിരുവനന്തപുരം: ആരെയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴി തടയുന്നുവെന്ന പ്രചാരണം ഒരു കൂട്ടർ അഴിച്ചു വിടുന്നു. ഒരു പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാൻ പാടില്ല എന്ന് പ്രചാരണമുണ്ടായി. ഇഷ്ട വസ്ത്രം ധരിക്കുന്നതിൽ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി. കറുത്ത വസ്ത്രത്തിനും കറുത്ത മാസകിനും വിലക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതിനാൽ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാനസമ്മേളനത്തിൽ ഓൺലൈനായി സംസാരിക്കവെയാണ് ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.